തൊടുപുഴ: പ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്ന കൊക്കയാർ പാലവും ഏന്തയാർ പാലവും അടിയന്തിരമായി ബെയ്‌ലി മോഡലിൽ പുനർനിർമ്മിക്കാൻ സർക്കാർ സൈന്യത്തിന്റെ സഹായം തേടണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. പഞ്ചാത്തിലെ 200ൽ അധികം വീടുകൾ പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം റോഡുകളും തകർന്നിരിക്കുകയാണ്. ഇലക്ട്രിസിറ്റി പൂർണമായും നിലച്ചിരിക്കുകയാണ്. കൊക്കയാർ പഞ്ചായത്തിലെ നിർമ്മിതികളും കൃഷികളും ഭൂരിഭാഗവും നശിക്കുകയും പഞ്ചായത്ത് പൂർണമായും ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു.