തൊടുപുഴ: അതി തീവ്ര മഴയെ തുടർന്ന് വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കൃഷി നാശം സംഭവിച്ചവർക്കും അടിയന്തര ധനസഹായം നൽകണം. തൊടുപുഴ ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ എടുത്ത തീരുമാനങ്ങളിൽ ചിലത് നടപ്പാക്കാനുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ഇതിന് ആവശ്യമാണെന്നും ജോസഫ് പറഞ്ഞു.