തൊടുപുഴ: ഷട്ടറുകൾ തുറന്നാൽ വെള്ളം ആദ്യമെത്തുക ചെറതോണി പുഴയിൽ. തുടർന്ന് തടിയമ്പാട്, കരിമ്പൻ ചപ്പാത്തിലൂടെ വെള്ളം ഒഴുകി 24 കിലോമീറ്റർ അകലെ ലോവർപെരിയാർ അണക്കെട്ടിലെത്തും. ഇവിടെ നിന്ന് ഭൂതത്താൻകെട്ട്, ഇടമലയാർ ഡാമുകളിലൂടെ മലയാറ്റൂർ, കാലടി, ആലുവ വഴി വരാപ്പുഴ കായലിലെത്തും.
ഇടുക്കിയിൽ നിന്ന് വെള്ളമെത്തുന്ന ലോവർപെരിയാർ, ഭൂതത്താൻകെട്ട് അണക്കെട്ടുകൾ നിലവിൽ തുറന്നിരിക്കുകയാണ്. ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് രാവിലെ ആറിന് 80 സെ.മീ വീതം ഉയത്തും. ഒരു സെക്കൻഡിൽ 100 ക്യൂബിക് മീറ്റർ അളവിലാണ് ജലം ഒഴുക്കുക.