പന്നിമറ്റം : വെള്ളിയാമറ്റം പഞ്ചായത്തിൽ മറ്റംസിറ്റി ചവറകുരിശുപള്ളി കവല മുതൽ പന്നിമറ്റം കുറുകപള്ളിക്കവല തേൻമാരി വരെ വടക്കനാറിന്റെ തീരപ്രദേശങ്ങളിൽ നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. എല്ലാ മഴക്കാലങ്ങളിലും മഴ കനത്താൽ എല്ലാവീടുകളിലും തന്നെ വെള്ളം കയറും.ഇപ്പോൾ പഞ്ചായത്തിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 52 കുടുംബങ്ങളാണ് ഉള്ളത്. അടിയന്തരമായി ഇവരെ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി ഫ്‌ളാറ്റുകൾ പണിത് പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എസ് ജില്ലാ ജനറൽ സെക്രട്ടറി അനിൽ രാഘവൻ റവന്യു ,തദ്ദേശ സ്വയംഭരണ മന്ത്രിമാരോട് ആവശ്യപ്പെട്ടു.