തൊടുപുഴ: ഭിന്നശേഷിക്കാരായവർ കലാ -കായിക രംഗത്ത് പിൻതള്ളപ്പെടാതിരിക്കാൻ പുതിയ പദ്ധതി. പരിശീലനമികവ്കൊണ്ട് പരിമിതികളെ മറികടക്കുന്നതിനുള്ള അവസരമൊരുക്കുന്ന 'ശ്രേഷ്ഠം'. പദ്ധതിക്കാണ് നവംബറിൽ തുടക്കമാവുക. കലാകായിക രംഗങ്ങളിൽ അഭിരുചിയും പ്രാവീണ്യവുമുഉള്ള ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് അവരുടെ കഴിവ് വർദ്ധിപ്പിക്കുന്നതിന് രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പരിശീലനം നേടുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയാണ് സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്നത്. . കലാകായിക ഇനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനം ആണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഭിന്നശേഷിത്വം കാരണം സ്വന്തം കഴിവുകളും അഭിരുചികളും പരിപോഷിപ്പിക്കാനാവാതെ വീട്ടിൽ ഒതുങ്ങിക്കഴിയുന്ന അവസ്ഥ ഒഴിവാക്കി, മികച്ച നേട്ടങ്ങൾ കൈവരിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ട് വരുന്ന പദ്ധതിയിൽ കലാ മേഖലയിൽ നിന്നുള്ള 5 പേർക്കും കായിക മേഖലയിൽ നിന്നുള്ള 5 പേർക്കുമായി ഓരോ ജില്ലയിലും പത്ത്പേർക്ക് വീതം സാമ്പത്തിക സഹായം നൽകും. ഓരോരുത്തർക്കും പതിനായിരം രൂപയാണ് ലഭിക്കുക.

വ്യത്യസ്ഥ കലാകായിക രംഗങ്ങളിൽ അഭിരുചിയുള്ളവർക്ക് രാജ്യത്തിനകത്തുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ പരിശീലനം ഉറപ്പ് വരുത്തുംനിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ നിഷ്‌ക്കർശിച്ച രേഖകൾ സഹിതം ഒക്ടോബർ 31 ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം.

മാനദണ്ഡങ്ങൾ
1) അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.

2) അപേക്ഷകൻ സംസ്ഥാനത്തെ/രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പരിശീലനം നേടുന്നവരായിരിക്കണം.

3) സംസ്ഥാന/ദേശീയതല മത്സരങ്ങളിൽ ശ്രദ്ധിക്കപ്പെട്ടവരായിരിക്കണം.

4) സാമ്പത്തികശേഷി കുറഞ്ഞവരും, 40ശതമാനവും അതിനു മുകളിലും ഭിന്നശേഷിത്വമുള്ളവരുമായ ഞജംഉ ആക്ട് അനുശാസിക്കുന്ന എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം.

5) അപേക്ഷകർക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെയും കലാകായിക രംഗത്തെ മികവിന്റെയും അടിസ്ഥാനത്തിൽ ആനുകൂല്യം അനുവദിക്കും.