ഇടുക്കി: ഐ.എൻ.റ്റി.യു.സി. ഇടുക്കി റീജിയണൽ കമ്മറ്റിയുടെ നേതൃസംഗമം 23 ന് രാവിലെ 11 ന് ചെറുതോണി രാജീവ്ഭവനിൽ ഡി.സി.സി.പ്രസിഡന്റ് സി.പി.മാത്യു ഉദ്ഘാടനം ചെയ്യും. റീജിയണൽ പ്രസിഡന്റ് പി.ഡി.ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എ.പി.ഉസ്മാൻ, വി.ആർ.അയ്യപ്പൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ഐ.എൻ.റ്റി.യു.സി.യുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ യൂണിയനുകളുടെയും യൂണിറ്റ് ഭാരവാഹികളും മണ്ഡലം ഭാരവാഹികളും, ഐ.എൻ.റ്റി.യു.സി. സംസ്ഥാന ഭാരവാഹികളും ജില്ലാ ഭാരവാഹികളും കൺവൻഷനിൽ പങ്കെടുക്കണമെന്ന് റീജിയണൽ സെക്രട്ടറി സി.പി.സലിം അറിയിച്ചു.