ഓലിക്കാമറ്റം: ഓലിക്കാമറ്റം ഗുരുദേവക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടത്തി. ഓലിക്കാ മറ്റം എസ്. എൻ. ഡി. പി ശാഖാ ഗുരുദേവക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെ വിജയദശമി ചടങ്ങ് നടന്നു. മഹാദേവാനന്ദ സ്വാമി (ശിവഗിരി മഠം) , ബിജു ശാന്തി കുമാരമംഗലം എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കുട്ടികൾക്ക് ആദ്യാക്ഷരംപകർന്നു നൽകി.ശാഖാ പ്രസിഡന്റ് എം. കെ തങ്കപ്പൻ, സെക്രട്ടറി എ. കെ. ശശി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി