തൊടുപുഴ: കാത്തലിക് സിറിയൻ ബാങ്കിൽ ഭൂരിപക്ഷം ഓഹരി കൈക്കലാക്കിയ വിദേശ മാനേജ്‌മെന്റ് നടത്തുന്ന ജന വിരുദ്ധ ബാങ്കിങ് നയങ്ങൾ തിരുത്തുക, അന്യായമായ തൊഴിൽ ദ്രോഹ നടപടികൾ പിൻവലിക്കുക, ജീവനക്കാരുടെ തടഞ്ഞു വച്ചിരിക്കുന്ന അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന്മുതൽ ബാങ്ക് ജീവനക്കാർ ത്രിദിന പണിമുടക്ക് നടത്തും. പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്
വണ്ണപുറം, മൂന്നാർ, പൈങ്കുളം, തൊടുപുഴ ബ്രാഞ്ചുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടന്നു. തൊടുപുഴയിൽ നടന്ന പ്രതിഷേധ ധർണ്ണ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് ടി. ആർ സോമൻ ഉദ്ഘാടനം ചെയ്തു. പി പി ജോയി (എ ഐ റ്റി യു സി), മനോജ് കോക്കാട്ട് (ഐ എൻ റ്റി യു സി) എന്നിവർ പ്രസംഗിച്ചു. സംയുക്ത സമര സമിതി നേതാക്കളായ നഹാസ് പി സലിം, സനിൽ ബാബു, എബിൻ ജോസ്, സിജോ എസ്, അനിൽകുമാർ എസ്, മൈതീൻ വി പി, ജെസ്സിൽ ജെ വെള്ളച്ചേരിൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ധർണ്ണയ്ക്ക് നേതൃത്വം നൽകി.