തൊടുപുഴ:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എച്ച് ആർ.ഡി.എസ് ഇന്ത്യയും തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളും സംയുക്തമായി സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് നടത്തി. സരസ്വതി സെൻട്രൽ സ്‌കൂൾ സെക്രട്ടറി അനിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. എച്ച്.ആർ.ഡി.എസ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വാർഡ് കൗൺസിലർ രാജി അജേഷ് വാക്‌സിൻ ബോക്‌സ് ഏറ്റുവാങ്ങി. ജിനോ പീറ്റർ (ഫ്യൂറേസ് ഹോസ്പിറ്റൽ, എറണാകുളം), എൻ.വേണുഗോപാൽ, പ്രസാദ് വണ്ണപ്പുറം ,കെ.ജി.പ്രദീപ് കുമാർ , സോമശേഖരൻ നായർ , സിജു മാത്യു എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ 510 പേർ കൊവിഷീൽഡ് സ്വീകരിച്ചു.