കുടയത്തൂർ: അന്ധവിദ്യാലയത്തിന് സമീപം അക്ഷയ കേന്ദ്രത്തിന് മുൻവശത്തുണ്ടായിരുന്ന ഓട അടഞ്ഞതോടെ സമീപ പ്രദേശങ്ങളിൽ നിന്നും വരുന്ന മഴവെള്ളം റോഡിലൂടെ ഒഴുകി പ്രദേശത്തെ വ്യാപാര സ്ഥാപനത്തിലേക്ക് എത്തുന്നതായി പരാതി.നേരത്തെ ഈ ഭാഗത്ത് ആഴമുള്ള ഓടയുണ്ടായിരുന്നു. സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി പലപ്പോഴായി ഓട കൈയേറിയതിനാൽ പെയ്ത്ത് വെള്ളം മുഴുവൻ റോഡിലൂടെയാണ് ഒഴുകുന്നത് .ശക്തമായ മഴയത്ത് ഇവിടെ വലിയ വെള്ളക്കെട്ടാണ് ഉണ്ടാകുന്നത്.ഈ ഭാഗത്ത് ഉണ്ടായിരുന്ന ഓട പുനർനിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.