മുട്ടം: മുഹിയിദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി നടന്നു വന്ന നബിദിന ആഘോഷങ്ങൾ സമാപിച്ചു. മൗലിദ് പാരായണം,കലാപരിപാടികൾ, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ വിജയികളയാവരെ ആദരിക്കൽ, നിർദ്ധനർക്ക് ധനസഹായം തുടങ്ങി വിവിധ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഷബീർ എം എ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മഹൽ ഇമാം അബ്ദുല്ലാ അൽ ഹസനി നിർവഹിച്ചു. അസി: ഇമാം സക്കീർ മൗലവി,ജനറൽ സെക്രട്ടറി പി കെ ഷെരീഫ്, എം കെ സുധീർ, സി എം ജമാൽ,എം ഐ നൗഷാദ്, എം എം ഷംസുദ്ദീൻ,നിസാർ കെ എം, ടി കെ റഫീഖ്, എ എ ഹാരീസ്, സമദ് എം എം, അജ്സൽ ബഷീർ എന്നിവർ സംസാരിച്ചു.