കാഞ്ഞാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നിങ്കവയൽ സ്വദേശി ഗിരീഷ് (19) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് ഇയാൾ പിടിയിലായത്. പെൺകുട്ടിയും യുവാവുമായി പ്രണയത്തിലായിരുന്നു.ഇത് മുതലെടുത്താണ് യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചത്.യുവാവിനെ ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിറിമാൻ്റ് ചെയ്തു.