തൊടുപുഴ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മണക്കാട് യൂണിറ്റ് വനിതാ വേദി '' മനുസ്മൃതിയിലെ സ്ത്രീസങ്കൽപ്പം'' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. വനിതാ വേദി കൺവീനർ പി.ഡി. ശാരദാമ്മ അദ്ധ്യക്ഷത വഹിച്ചു. വി.എസ് ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. എൽ.ശ്രീദേവി, ത്രേസ്യാക്കുട്ടി സെബാസ്റ്റ്യൻ, കെ.ബി.പ്രസന്നകുമാരി,ഡി. ഗോപാലകൃഷ്ണൻ,കെ.ജി.ശശി എന്നിവർ പ്രസംഗിച്ചു.