തൊടുപുഴ : മഴയും ഉരുൾപൊട്ടൽ മൂലവും വീടുകളിൽ വെള്ളം കയറി ദുരിത്വാശ്വാസക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടിവന്ന കുടുംബങ്ങൾക്ക് 25000 രൂപാ വീതം സാമ്പത്തിക സഹായം നൽകാൻ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് (എം)ഉന്നതാധികാരസമിതി അംഗം പ്രൊഫ. കെ.ഐ ആന്റണി ആവശ്യപ്പെട്ടു. വെള്ളിയാമറ്റം പഞ്ചായത്തിൽ വടക്കനാറിന്റെ തീരത്ത് താമസിക്കുന്ന 20 തോളം കുടുംബങ്ങൾക്ക് വീടും സ്ഥലവും നിർമ്മിക്കാനുള്ള സഹായം നൽകണമെന്നും അദ്ദേഹം പറഞ്ഞു.