തൊടുപുഴ: റോൾ ബോൾ അസോസിയേഷൻ ജില്ലാ ടീം സെലക്ഷൻ ക്യാമ്പ് മുട്ടം ഷന്താൾ ജ്യോതി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ജില്ലാ സെക്ര ട്ടറി പി.കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് ഉദ്ഘാടനം ചെയ്തു. ടീം സെലക്ഷനിൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി ഇ.എച്ച്. ഒബ്‌സർവറായിരുന്നു. ജില്ലാ ട്രഷറർ ഷിജി ജെയിംസ് സെലക്ഷൻ ക്യാമ്പിന് നേതൃത്വം നൽകി. പന്ത്രണ്ടംഗ ജില്ലാ ടീമിനെ ക്യാമ്പിൽ തിരഞ്ഞെടുത്തു.