തൊടുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കേരളത്തിലെ കർഷകരെ പൂർണ്ണമായും അവഗണിക്കുകയാണെന്നും കർഷകർക്കു വേണ്ടിയുള്ള അടിയന്തര നടപടികൾ സ്വീകരിച്ച് അവരുടെ കാർഷികവിളകൾക്ക് ന്യായവില ഉറപ്പാക്കണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു. റബ്ബറിന് കിലോയ്ക്ക് 250 രൂപ ഉറപ്പായും നൽകുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ സംസ്ഥാന സർക്കാർ അതേപ്പറ്റി ഒന്നും മിണ്ടുന്നില്ല. കേന്ദ്രസർക്കാരും മൗനം പാലിക്കുകയാണ്. വിഭിന്നങ്ങളായ കാർഷിക വിളകൾ ഉല്പദിപ്പിക്കുന്ന കർഷകരാണ് കേരളത്തിലുള്ളത്. മറ്റു സംസ്ഥാനങ്ങളിലൊക്കെ ഉള്ളതിനേക്കാൾ വ്യത്യസ്തമായ രീതിയിൽ ഇവർ നടത്തുന്ന തീവ്രമായ ശ്രമത്തിന് ഫലം വേണ്ടവിധത്തിൽ ഉണ്ടാകുന്നില്ല എന്നുള്ളത് കേന്ദ്രസംസ്ഥാന സർക്കാർ മനസ്സിലാക്കണമെന്നും തോമസ് പറഞ്ഞു.