ചെറുതോണി: മറയൂർ ,കാന്തല്ലൂർ പഞ്ചായത്തുകളിൽ കാട്ടുമൃഗങ്ങളുടെ ആക്രമണം തുടരുകയാണ്. നിരവധി കർഷകരുടെ കാർഷിക വിളകളാണ് ഇവിടെ കാട്ടു മ്യഗങ്ങൾ നശിപ്പിക്കുന്നത്. കാട്ടുമൃഗങ്ങളുടെ ശല്യം ഇല്ലാതാക്കുന്നതിനോ കർഷകരെ സംരക്ഷിക്കുന്നതിനോ സർക്കാർ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ട് പറഞ്ഞു. ഫെഡറേഷൻ മറയൂർ, കാന്തല്ലൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി കെ ടി.എഫ് മണ്ഡലം പ്രസിഡന്റ് പി .എം കരുണാകരൻ അദ്ധ്യക്ഷനായിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആൻസി ആന്റണി, ഡി കെ റ്റി എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിന്റോ കോഴിപ്പാടൻ, കെ. ആർ സുബ്രമണ്യൻ, നിഖിൽ പൈലി, രാമദാസ് എ കെ ,ജോസഫ് എബ്രാഹം, എം വി ധർമ്മരാജ്, എം എസ് പ്രഭു, അജയകുമാർ എന്നിവർ സംസാരിച്ചു.