തൊടുപുഴ: ഉടുമ്പന്നൂർ-ആലക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെള്ളാന്താനം ആർപ്പാമറ്റം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെള്ളാന്താനം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ 26ന് കരിമണ്ണൂർ പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്, ആലക്കോട്, ഉടുമ്പന്നൂർ കരിമണ്ണൂർ പഞ്ചായത്ത് ഓഫിസുകൾ, വില്ലേജാഫിസുകൾ തുടങ്ങിയ ഇടങ്ങളിലേയ്ക്ക് നിരവധിആവശ്യങ്ങൾക്ക് വേണ്ടി ഈ ഭാഗത്തുഉള്ള നൂറു കണക്കിന് കുടുംബങ്ങളുടെ ആശ്രയമായ ഈ റോഡ് സഞ്ചാരയോഗ്യമല്ലാതെയായിട്ട് വർഷങ്ങളായി. ചൊവ്വാഴ്ച്ച രാവിലെ പത്തിന് കെ. പി. സി. സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ധർണ്ണ ഉദ്ഘാടനം ചെയ്യും.ബൂത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ. എം. ദേവസ്യ, മണ്ഡലം പ്രസിഡന്റ് മനോജ് തങ്കപ്പൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോൺ, മുൻ മണ്ഡലം പ്രസിഡന്റ് കെ. ആർ. സോമരാജ് എന്നിവർ പ്രസംഗിക്കും.