തൊടുപുഴ :ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വില്ലേജ് എക് സ്റ്റൻഷൻ ഓഫീസർമാർക്ക് ലാപ്‌ടോപ്പ് വിതരണം നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് ട്രീസ ജോസ് കാവാലത്ത് ലാപ്‌ടോപ്പ് വിതരണം നിർവ്വഹിച്ചു. . വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഗ്ലോറി കെ.എ, മെമ്പർമാരായ ജോബി മാത്യു പൊന്നാട്ട്, എ.ജയൻ, ജിജോ കഴിക്കച്ചാലിൽ, ഇ.കെ അജിനാസ്, സുനി സാബു, അന്നു അഗസ്റ്റിൻ, നീതു ഫ്രാൻസിസ്, ബിന്ദു ഷാജി എന്നിവർ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാർട്ടിൻ ജോസഫ് സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലാലി ജോയി നന്ദിയും പറഞ്ഞു.