തൊടുപുഴ: കനത്ത മഴയിലും കൊവിഡ് 19 സാഹചര്യങ്ങളിലും നവംബർ 1 ന് സ്‌കൂളുകൾ തുറക്കുമ്പോൾ വേണ്ട മുൻകരുതലുകൾ എടുക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദേശങ്ങൾ നൽകിയതായി നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു.നഗരത്തിലെ റോഡുകളിലെ ഭൂരിഭാഗവും സീബ്രാലൈനുകളും സൈഡ് ലൈനുകളും അപ്രത്യക്ഷമായിട്ടുണ്ട്.ഇത് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർക്ക് ഏറെ ദുരിതം തീർക്കും. ബന്ധപ്പെട്ട കാര്യങ്ങൾ അടിയന്തിരമായി പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് കത്തുനൽകിയിട്ടുള്ളതായും ചെയർമാൻ അറിയിച്ചു.