തൊടുപുഴ :മുനിസിപ്പാലിറ്റിയുടെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായ കാലീത്തീറ്റ വിതരണത്തിന്റെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ ആധാർ കാർഡിന്റെയും റേഷൻ കാർഡിന്റെയും പകർപ്പുകൾ സഹിതം ഒക്ടോബർ 22, 23 ദിവസങ്ങളിൽ കോലാനി മിൽക്ക് സൊസൈറ്റിയിൽ ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി എത്തേണ്ടതാണ്. 1 മുതൽ 15 വരെയുളള വാർഡുകൾ 22 നും 16 മുതൽ ഉളള വാർഡുകൾ 23നും എത്തേണ്ടതാണ് എന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു.