പുറപ്പുഴ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുറപ്പുഴ ഗ്രാമപഞ്ചായത്തിൽ ക്ലീൻ ഇന്ത്യ പ്രോഗ്രാം സംഘടിപ്പിച്ചു. പുറപ്പുഴ ഗവ. എൽ.പി സ്‌കൂൾ പരിസരത്തെ കാടുകൾ വെട്ടി തെളിച്ചു വൃത്തിയാക്കുകയും പലയിടങ്ങളിലായി അടിഞ്ഞുകൂടി കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി ഹരിത കർമ്മസേനക്ക് കൈമാറുകയും ചെയ്തു. . പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ , ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് ജോലിക്കാർ, നെഹ്‌റു യുവകേന്ദ്ര വോളണ്ടിയേഴ്‌സ്, സ്‌കൂൾ ജീവനക്കാർ, പിടിഎ കൂട്ടായ്മ എന്നിവയിലെ അംഗങ്ങൾ ശുചീകരണത്തിൽ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ നിർവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.കെ. ഉഷ അദ്ധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി എ.ആർ. ഉഷ ക്ലീൻ ഇന്ത്യ സന്ദേശം നൽകി. അദ്ധ്യാപകൻ ജ്യോതിഷ്, പി.ടി.എ പ്രസിഡന്റ് സി.വി. ബിനോയ്, പഞ്ചായത്തംഗം അച്ചാമ്മ ജോയ്, വി.ഇ.ഓ ബീന, സീനിയർ അസിസ്റ്റന്റ് ജിജിമോൻ, എം.പി.ടി.എ പ്രസിഡന്റ് മിനി സാബു എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം എം.വി. ജോർജ് സ്വാഗതവും വിൽസൺ മൈലാടൂർ നന്ദിയും പറഞ്ഞു.