തൊടുപുഴ: 2020 ജനുവരി 1 മുതൽ 2020 ഡിസംബർ വരെയുളള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നിവയിലേതെങ്കിലുമൊന്നിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള 6 നും 18 നും ഇടയിൽ പ്രായമുളള കുട്ടികൾക്ക് ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുളള സർട്ടിഫിക്കറ്റുകൾ, പ്രശസ്തിപത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുളള പുസ്തകമെങ്കിൽ അതിന്റെ പകർപ്പ്, ക പത്രക്കുറിപ്പുകൾ, എന്നിവ അപേക്ഷയോടൊപ്പം ഉൾക്കൊളളിക്കേണ്ടതാണ്. കേന്ദ്രസർക്കാരിന്റെ 'National Child for Exceptional Achievement' കരസ്ഥമാക്കിയ കുട്ടികൾക്ക് സംസ്ഥാന സർക്കാർ സ്‌റ്റൈപ്പന്റ് നൽകുന്നതിനായി കുട്ടികളെ അവാർഡിന് പരിഗണിക്കുന്നത്. ഒരു ജില്ലയിലെ ഒരു കുട്ടിക്കാണ് അവാർഡ് നൽകുന്നത്. 25000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക കാറ്റഗറിയിൽ പരിഗണിച്ച അവാർഡ് നൽകും. അപേക്ഷ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, വെങ്ങന്നൂർ പി.ഒ, തൊടുപുഴ, ഇടുക്കി, പിൻ685608 എന്ന വിലാസത്തിൽ അവസാന തീയതിയായ ഒക്ടോബർ 30 ലഭിക്കത്തക്ക വിധത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862200108, 7025174038