തൊടുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ഉടൻ തുക ലഭ്യമാകുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ നിവേദനത്തെ തുടർന്ന് വിവിധ റോഡുകളുടെ എസ്റ്റിമേറ്റ് റോഡ്‌സ് വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. ഇതിന് ഉടൻ സർക്കാരിൽ നിന്ന് അനുമതി ലഭ്യമാകും. കരിമണ്ണൂർ- വണ്ടമറ്റം റോഡ്- 70 ലക്ഷം രൂപ, കമ്പിപ്പാലം- ചിലവ് റോഡ്- 60 ലക്ഷം, ആർപ്പാമറ്റം- വെള്ളന്താനം- 1.15 കോടി, കലയന്താനി- ചിലവ് - 50 ലക്ഷം, വാഴക്കുളം- കോടിക്കുളം- 60 ലക്ഷം, വടക്കുംമുറി- പുറപ്പുഴ 50 ലക്ഷം, ചേരുങ്കൽപ്പാലം- വടക്കുംമുറി- 60 ലക്ഷം രൂപ, കുമാരമംഗലം- കോടിക്കുളം- 40 ലക്ഷം രൂപ, കാഞ്ഞിരമറ്റം- തെക്കുംഭാഗം- 40 ലക്ഷം, വെങ്ങല്ലൂർ- കലൂർ ചർച്ച്- 60 ലക്ഷം, തൊടുപുഴ- അങ്കംവെട്ടി- 250 ലക്ഷം, വെങ്ങല്ലൂർ- കലൂർ- 240 ലക്ഷം, തൊടുപുഴ ടൗൺ റോഡ് നവീകരണം- 550 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റാണ് സർക്കാരിൽ സമർപ്പിച്ചിട്ടുള്ളതെന്നും പി.ജെ. ജോസഫ് പറഞ്ഞു.