ഇടുക്കി: സംസ്ഥാന ഫിഷറീസ്വകുപ്പ് നടപ്പിലാക്കിവരുന്ന സുഭിക്ഷകേരളം ജനകീയമത്സ്യകൃഷി പദ്ധതിയിൽ ജില്ലക്ക് അനുവദിച്ച ഒരു യൂണിറ്റ 'മത്സ്യവിപണന കേന്ദ്രം' സ്ഥാപിക്കുന്നതിനായി കർഷക സഹകരണ സംഘങ്ങൾ, മത്സ്യകർഷക ക്ലബ്ബുകൾ എന്നിവയിൽനിന്നും അപേക്ഷകൾ ക്ഷണിച്ചു. ഗ്രൂപ്പിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്ക്, ലെറ്റർ പാഡ് എന്നിവഅടക്കം അപേക്ഷ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ഇടുക്കി, പൈനാവ് പി.ഒ, പിൻ നമ്പർ685603 എന്ന വിലാസത്തിൽ ഒക്ടോബർമാസം 27ന് മുമ്പായി ലഭിക്കണം.ഫോൺ 7012502923, 8156871619