ഇടുക്കി: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി രക്ഷിതാക്കളുടെ അനുമതിയോടെ ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രതിരോധ ശേഷിക്കായുള്ള ഹോമിയോ മരുന്ന് വിതരണം നടത്തും. ഓൺലൈൻ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോമിയോപ്പതി ഡിസ്‌പെൻസറികളിലൂടെയും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ കിയോസ്‌കുകളിലൂടെയും ഒക്ടോബർ 25,26,27 തീയതികളിൽ മരുന്ന് വിതരണം ചെയ്യും.'കരുതലോടെ മുന്നോട്ട്' എന്ന പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി വഴി എല്ലാ സ്‌കുളുകളിലെ വിദ്യാർത്ഥികൾക്കും ഓൺലൈൻ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്തവർക്ക് മരുന്നു ലഭിക്കും. ഈ പോർട്ടൽ 22 ന് തുറക്കും.