തൊടുപുഴ: ശിൽപ ചിത്ര ആർട്ട് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് ശിൽപകലാ ക്യാമ്പ് ഇന്ന് മുതൽ 24 വരെ ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഇന്ന് രാവിലെ 10ന് കേരളാ ലളിതകലാ അക്കാദമി മുൻ ചെയർമാൻ സത്യപാൽ ഉദ്ഘാടനം ചെയ്യും. ശിവദാസ് എടയ്ക്കാട്ടുവയൽ അദ്ധ്യക്ഷത വഹിക്കും. 24ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ബിനാലെ ഫൗണ്ടേഷൻ ഓർഗനൈസർ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്യും. ക്യാമ്പ് ഡയറക്ടർ അനിൽ തൊടുപുഴ ക്യാമ്പ് അവലോകനം ചെയ്യും.