ഇടുക്കി : ജില്ലയിൽ പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനു വായ്പ ബന്ധിതമായി സബ്‌സിഡി ലഭിക്കുന്ന പി.എം.ഇ.ജി.പി പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഉത്പാദന മേഖലയിൽ 25 ലക്ഷം രൂപ വരെയും സേവന മേഖലയിൽ 10 ലക്ഷം രൂപ വരെയുമുള്ള സംരംഭങ്ങൾ പരിഗണിക്കും. കച്ചവടം, കൃഷി, വാഹനം, മത്സ്യമാംസ സംസ്‌ക്കരണം തുടങ്ങിയ സംരംഭങ്ങൾക്ക് അർഹതയില്ല. ഓരോ ലക്ഷം രൂപയുടെ നിക്ഷേപത്തിനും ഒരു തൊഴിലവസരം എങ്കിലും സൃഷ്ടിക്കണം. ബാങ്ക് വായ്പ അനുവദിക്കുന്ന മുറക്ക്, രണ്ടാഴ്ചത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കണം. ഗ്രാമീണ മേഖലയിൽ 35ശതമാനം വരെയും നഗരപ്രദേശങ്ങളിൽ 25 ശതമാനം വരെയും സബ്‌സിഡി ലഭിക്കുന്ന പദ്ധതിയിൽ, പട്ടിക വിഭാഗക്കാർക്ക് പ്രത്യേക പരിഗണനയുണ്ട്.
നവംബർ 15നകം അപേക്ഷകൾ www.kviconline.gov.in എന്ന വെബ്‌പോർട്ടൽ വഴി സൗജന്യമായി സമർപ്പിക്കാം. പീരുമേട് (9188127097) / അടിമാലി (9188127100) /ഉടുമ്പചോല (9188127099) / തൊടുപുഴ(9496267826) താലൂക്ക് വ്യവസായ ഓഫീസികളിൽ നിന്ന് അപേക്ഷകർക്ക് ആവശ്യമായ സഹായം ലഭിക്കുന്നതാണ്.