തൊടുപുഴ: മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 പ്രകാരം തൊടുപുഴ താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഇന്ന് രാവിലെ 11.30 മുതൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടത്തും. ഇടുക്കി മെയിന്റനൻസ് ട്രിബ്യൂണലിന്റെ അദ്ധ്യക്ഷൻ കൂടിയായ റവന്യൂ ഡിവിഷണൽ ഓഫീസർ എം.കെ ഷാജി പരാതികൾ നേരിൽ കേട്ട് തീരുമാനമെടുക്കും. അദാലത്തിൽ താലൂക്കിലെ നിയമത്തിന്റെ പരിധിയിൽ വരുന്ന പുതിയ കേസുകളും പരിഗണിക്കും.