ഇടുക്കി :വണ്ടിപ്പെരിയാർ സർക്കാർ പോളിടെക്‌നിക് കോളേജിലെപുതിയ അദ്ധ്യയന വർഷത്തിലെ സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 25 ന് രാവിലെ 11 മുതൽ വണ്ടിപ്പെരിയാർ സർക്കാർ പോളിടെക്‌നിക് കോളേജിൽ നടത്തും.
പ്രവേശനത്തിനായി വരുന്നവർ എസ്.എസ്.എൽ.സി , ജാതി, വരുമാനം, നോൺ ക്രിമിലിയർ തുടങ്ങിയ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്. അഡ്മിഷൻ സമയത്ത് മുഴുവൻ ഫീസും അടച്ച് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9446213515, 9497883851