kalunk

കട്ടപ്പന: തങ്കമണി നീലവയൽ പ്രകാശ് പി.ഡബ്‌ളൃു.ഡി റോഡിന്റെ നീലി വയൽ കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായി. റോഡ് മുഴുവൻ തകർന്നതോടെ വാഹനങ്ങൾക്ക് യാത്ര ദുഷ്ക്കരമായി. കാൽനടയാത്രക്കാർക്ക് പോലും നടക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. പി.ഡബ്‌ളൃു.ഡി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു പരിഗണനയും ഇതുവരെ ലഭിക്കാത്തതിനാൽപ്രദേശവാസികൾ സമരത്തിന് ഒരുങ്ങുകയാണ് .