തൊടുപുഴ: ജില്ലാ സഹകരണആശുപത്രി മുൻ പ്രസിഡന്റും റിട്ട. തഹസിൽദാരുമായ പൂമാലിൽ ജി.സുകുമാരൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൊടുപുഴ മങ്ങാട്ടുകവലയിലെ വീട്ടുവളപ്പിൽ. തൊടുപുഴയിലെ ജില്ലാ സഹകരണ ആശുപത്രിയുടെ സ്ഥാപക ഭരണസമിതിയിൽ അംഗമായിരുന്നു. പിന്നീട് ഹോണററി സെക്രട്ടറിയായും 1998മുതൽ 2018വരെ പ്രസിഡന്റായും സേവനമനുഷ്ടിച്ചു. കാരിക്കോട് സഹകരണ ബാങ്ക് ഭരണസമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: അഡ്വ. പി എസ് ബിജു പൂമാലിൽ, പി എസ് ബിനോയി. മരുമക്കൾ: അഞ്ജന (ചിറ്റടിച്ചാലിൽ അടിമാലി), മഞ്ജു (വള്ളാട്ടുതറ ഇരിങ്ങാലക്കുട).