കാഞ്ഞാർ: കൂവപ്പിളളി പൊട്ടങ്ങാതോട്ടിൽ ഇരുചക്ര വാഹനം മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാക്കനാട്ട് ഇന്റർനെറ്റ് കഫെയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഖാദറും കൂടെ ജോലി ചെയ്യുന്ന വനിതാ സുഹൃത്തും കൂടി വാഗമണ്ണിൽ പോയി തിരിച്ച് വരുമ്പോൾ വ്യാഴാഴ്ച്ച വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടം. ഓടിയെത്തിയ നാട്ടുകാർ വാഹനം കരയ്ക്ക് കയറ്റി. കാക്കനാട്ട് വൈഫിനോ കമ്പനിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം കൂവപ്പള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ തോട്ടിൽ വന്നടിഞ്ഞ ചപ്പുചവറുകളും തടിക്കഷ്ണങ്ങളും നീക്കം ചെയ്തിരുന്നില്ല. ഇതേ തുടർന്ന് തോട്ടിലെ വെള്ളം പാലത്തിന് മുകളിലൂടെ കയറി ഒഴുകിയതാണ് അപകടത്തിന് കാരണം.