കുടയത്തൂർ : ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് (ജനറൽവിഭാഗം) അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും സഹിതം ഒക്ടോബർ 29 ന് വൈകിട്ട് 4 ന് മുൻപ് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
യോഗ്യത: സംസ്ഥാന സങ്കേതിക പരീക്ഷ കൺട്രോളർ സങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കെമേഷ്യൽ പ്രാക്ടീസ് (ഡി.സി.പി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലശാലകൾ അംഗീകരിച്ച ബിരുദവും ടിപ്പും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പി.ജി.ഡി.സി.യോ പാസായിരിക്കണം.
പ്രയപരിധി ജനുവരി 1 ന് 18 നും 30 നും ഇടയിൽ. കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന് നേരിട്ട് അറിയാവുന്നതാണ്.