തൊടുപുഴ : പട്ടികജാതി വികസന വകുപ്പിനുകീഴിൽ ഇളംദേശം ബ്‌ളോക്ക് പഞ്ചായത്തിലെ പ്രീമെക്രിക് ഹോസ്റ്റലിലേയ്ക്ക് പുതിയ അദ്ധ്യയനവർഷത്തെ പ്രവേെനത്തിന് അപേക്ഷ ക്ഷണിച്ചു. കരിമണ്ണൂരിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ നിലവിലുള്ള ഒഴിവുകളിലേയ്ക്കും,കൂവപ്പിള്ളിയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിലെ ഒഴിവുകളിലേയ്ക്കും പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്നവർക്കാണ് പ്രവേശനം നൽകുന്നത്.

താൽപ്പര്യമുള്ള രക്ഷിതാക്കൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം കുട്ടിയുടെ ജനനതീയതി എന്നിവ തെളിയിക്കുന്നതിന് സ്‌കൂൾ റിക്കാർഡുകൾ പ്രകാരമുള്ള വിവരങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റും, കഴി വർഷാവസാന പരീക്ഷയിൽ ലഭിച്ച മാർക്ക്/ഗ്രേഡ് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റും ബന്ധപ്പെട്ട ഹെഡ്മാസ്റ്ററിൽ നിന്നും വാങ്ങി ഹാജരാക്കണം. അപേക്ഷകൾ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നവംബർ ഒന്നിന് വൈകിട്ട് 5 ന് മുൻപായി നേരിട്ടോ doelandesam2016@gmail.com എന്ന മെയിൽ വഴിയോ സമർപ്പിക്കേണ്ടതാണ്. പട്ടികജാതിക്കാരായ കുട്ടികളുടെ അപേക്ഷകളുടെ അഭാവത്തിൽ പട്ടികവർഗക്കാരായ കുട്ടികളുടെ അപേക്ഷകളും പരിഗണിക്കുന്നതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക ഓഫീസിൽ നിന്നും ലഭിക്കും.