അടിമാലി: അടിമാലി കുളമാംകുഴിയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ സംഭവിച്ചു. കുളമാംകുഴിക്കുടിയിലെ ഓമന സത്യന്റെ വീടിനാണ് ഇന്നലെ വൈകുന്നേരം അഞ്ചിനോടെ നാശം സംഭവിച്ചത്.ഈ വീട്ടിൽ ഇവരുടെ ബന്ധുവായ ബിനുകുമാരനും ഭാര്യയും രണ്ട് കുട്ടികളുമായിരുന്നു താമസിച്ചിരുന്നത്. ആർക്കും പരിക്കില്ല. വീട് ഭാഗികമായി തകർന്നു.സമീപത്തെ വീടുകളിലുള്ളവർക്കും ഇടിമിന്നലിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.