തൊടുപുഴ :നഗരസഭ പരിധിയിലെ മുഴുവൻ അനധിക്യത നിർമ്മാണ പ്രവർത്തനങ്ങളും പൊളിച്ചു നീക്കം ചെയ്യുന്നതിന് ഇന്നലത്തെ കൗൺസിൽ യോഗത്തിൽ അനുമതി നൽകിയതായി നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു.പൊതുജനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന അനധിക്യത നിർമ്മാണങ്ങൾ പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകളുടെകൂട്ടായ പ്രവർത്തനത്തിലൂടെ അടിയന്തിരമായി പൊളിച്ചു നീക്കം ചെയ്യുന്നതാണെന്നും ചെയർമാൻ അറിയിച്ചു.