ഇടുക്കി: ശക്തമായ കാറ്റിലും മഴയിലും വിളനാശം ഉണ്ടായ കർഷകർ ആനുകൂല്യത്തിനായി AIMS പോർട്ടലിൽ ഓൺലൈനായി അപേക്ഷ നൽകേണ്ടതാണ്. കൃഷിനാശം ഉണ്ടായ തീയതി മുതൽ 10 ദിവസത്തിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനായി നാശനഷ്ടത്തിന്റെ ഫോട്ടോയും ബന്ധപ്പെട്ട രേഖകളുമടക്കം AIMS ൽ രജിസ്റ്റർ ചെയ്യേണ്ടതാണ.് വിള ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെട്ട കർഷകരും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം . കൂടുതൽ വിവരങ്ങൾക്ക് അതത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.