ഇടുക്കി: കേരള ഷോപ്‌സ് ആന്റ് കൊമഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളിക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിനും ക്യാഷ് അവാർഡിനും അപേക്ഷ ക്ഷണിച്ചു.
2021-22 അദ്ധ്യയന വർഷം പ്ലസ് പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജവേറ്റ് ഡിഗ്രി വരെയും പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെയുള്ള വിവിധ കോഴ്‌സുകളിൽ ചേർന്ന് പഠിക്കുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം തൊടുപുഴ പുളിമൂട്ടിൽ ആർക്കേഡിൽ പ്രവർത്തിക്കുന്ന ജില്ലാഎക്‌സിക്യൂട്ടീവ് ഓഫീസിൽ നവംബർ 30 വരെ സ്വീകരിക്കും.
2020-21 അദ്ധ്യയന വർഷം സ്റ്റേറ്റ് സിലബസിൽ എസ്. എസ്. എൽ. സി , പ്ളസ്ടു എന്നീ കോഴ്‌സുകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയവർക്കും, സി.ബി.എസ്.ഇ സിലബസിൽ പത്താംക്ളാസ് പരീക്ഷയിലും , പ്ളസ് ടു എന്നീ കോഴ്‌സുകൾക്ക് എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയവർക്കും ,ഐ.സി.എസ്.സി സിലബസിൽ പത്താംക്ളാസ് പരീക്ഷ, പ്ളസ് ടു, എന്നീ കോഴ്‌സുകൾക്ക് എല്ലാ വിഷയങ്ങൾക്കും 90ശതമാനമോ അതിലധികമോ നേടിയവർക്കും കാഷ് അവാർഡിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 31.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862229474, 8281120739