ഇടുക്കി: വിവിധ കാരണങ്ങളാൽ എം്‌പ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാനാവാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവർക്ക് (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 10/1999 മുതൽ 06/2021 വരെ) പുതുക്കാൻ അവസരം. സീനിയോരിറ്റിയോടെ നവംബർ 30 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി നേരിട്ടും www.eemployment.kerala.gov.in എന്ന വെബസൈറ്റിൽ സ്‌പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി ഓൺലൈനായും സീനിയോരിറ്റി പുതുക്കാം.