ഇടുക്കി : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്ന സംരംഭകർക്കായി സംരംഭകത്വ വികസന പരിശീലന പരിപാടികൾ സംഘടിപ്പിക്കും. 'ഒരു ജില്ല ഒരു ഉല്പന്നം' എന്ന പദ്ധതി അനുസരിച്ച് ജില്ലയ്ക്ക് ലഭിച്ചിട്ടുളള മൂല്യവർദ്ധിത സുഗന്ധവ്യഞ്ജനങ്ങളെ സംബന്ധിച്ചും, മറ്റ് ഭക്ഷ്യ ഉല്പന്നങ്ങളെ സംബന്ധിച്ചുമുളള വിഷയങ്ങളിൽ വിദഗ്ദ്ധർ ക്‌ളാസെടുക്കും. ഇതോടൊപ്പം സാധാരണ വ്യവസായം ആരംഭിക്കുന്നതു സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകും. 15 ദിവസം നീണ്ടുനിൽക്കുന്ന മൂന്ന് പരിശീലന പരിപാടികളിൽ രണ്ടു പരിപാടികൾഓൺലൈനായും ഒരെണ്ണംഓഫ്ലൈനായുമാണ് നടത്തുന്നത്. ഓരോ പരിപാടിയിലും പരമാവധി 30 പേർക്കാണ് പ്രവേശനം. ആദ്യം രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് കൂടിക്കാഴ്ച നടത്തി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുളള സംരംഭകർ ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ആഫീസുകളിലോ ഒക്ടോബർ 30 നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ജില്ലാ വ്യവസായ കേന്ദ്രം, ചെറുതോണി 04862 235507, 235207, താലൂക്ക് വ്യവസായ ആഫീസ്, തൊടുപുഴ 9496267826, ഉടുമ്പൻചോല 9947297447, പീരുമേട് 9744303626, ദേവികുളം 8921377133