pachadi

കട്ടപ്പന: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് പച്ചടി ശ്രീനാരായണ എൽ. പി സ്‌കൂൾ ഗ്രൗണ്ട് സംരക്ഷണ കൽഭിത്തി ഇടിഞ്ഞു. ഗ്രൗണ്ടിൽ സ്ഥിതി ചെയ്യുന്ന നീന്തൽ കുളം ഉൾപ്പെടെ അപകടാവസ്ഥയിൽ.നിലവിൽ സ്‌കൂൾ പ്രവർത്തികുന്ന കെട്ടിടത്തിനോട് ചേർന്ന ഭാഗമായതിനാൽ അപകടം മൂലം സ്‌കൂളിനും നിലവിൽ ഭീഷണിയായിട്ടുണ്ട്.മലയോര മേഖലയിലെ പാവപ്പെട്ടവരും സാധാരണക്കരുടെയും കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലുണ്ടായ അപകടാവസ്ഥയിൽ അധികൃതരുടെ ശ്രദ്ധ ഉണ്ടായി ഉടൻ പരിഹാരം കണ്ടെത്തണമെന്ന് സ്‌കൂൾ മാനേജ്മെന്റും അദ്ധ്യാപകരും ആവശ്യപ്പെട്ടു.