തൊടുപുഴ :മൂന്നു ദിവസമായി പണിമുടക്കുന്ന കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ ബാങ്ക് ജീവനക്കാർ നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണ്ണം.സി.എസ്.ബി. ബാങ്കിൽ വ്യവസായ തല ഉഭയ കക്ഷി കരാർ നടപ്പിലാക്കുക, ജീവനക്കാർക്കെതിരായുള്ള അന്യായമായ ശിക്ഷാ നടപടിക പിൻവലിക്കുക, ബാങ്കിന്റെ ജനകീയ പാരമ്പര്യം നിലനിർത്തുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. . ജില്ലയിലെ സഹകരണ, ഗ്രാമീണ, കൊമേഴ്സ്യൽ ബാങ്കുകൾ അടഞ്ഞുകിടന്നു. പണിമുടക്കിയ ജീവനക്കാർ പ്രകടനവും ധർണ്ണയും നടത്തി.തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻ്റ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ഐ.എൻ.റ്റി.യു.സി. ജില്ലാ കമ്മിറ്റി അംഗം കെ.പി.റോയി ഫ്ലാഗ് ഓഫ് ചെയ്തു. പ്രകടനത്തെ തുടർന്ന് തൊടുപുഴ സി.എസ്.ബി.ബാങ്കിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സമരസഹായ സമിതി ചെയർമാൻ കെ. സലിംകുമാർ ആദ്ധ്യക്ഷത വഹിച്ച യോഗം തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.