തൊടുപുഴ: നഗരം വെള്ളകെട്ടിനാൽ ബുദ്ധിമുട്ടുമ്പോൾ ചില വ്യക്തികൾ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പൊതുജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുകയാണെന്ന് തൊടുപുഴ മർച്ചന്റസ് അസോസിയേഷൻ. വെള്ളകെട്ട് രൂക്ഷമായ മേഖലയിൽ ഒരാൾ അവരുടെ ഉപയോഗ്യശൂന്യമായ വസ്തുക്കൾ ഓടയിലേക്ക് തള്ളി. പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഇത്തരം നടപടികളിൽ നിന്നും ആളുകൾ പിന്നോട്ട് പോകണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര വാർത്താ കുറിപ്പിൽ അഭ്യർത്ഥിച്ചു.ഇത്തരം ആളുകളെ മർച്ചന്റ്‌സ് അസോസിയേഷൻ സംരക്ഷിക്കില്ലന്നും അദ്ദേഹം പറഞ്ഞു.