ഇടുക്കി: ശുചീകരണ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മക്കൾക്കുളള പ്രീമെട്രിക് സ്‌കോളർഷിപ്പിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ജോലി വിവരം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകളും സഹിതം സ്‌കൂൾ മേധാവികൾ വഴി അപേക്ഷ നവംബർ 15 ന് മുൻപായി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നൽകണം.