ഇടുക്കി: ജില്ലയിൽ നിന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിതനായ അഡ്വ. എസ്. അശോകനെ തൊടുപുഴയിലെ ഓഫീസിലെത്തി പ്രവർത്തകരും നേതാക്കളും സ്വീകരിച്ചു. ഇടുക്കിയിൽ ഡി.സി.സി മീറ്റിംഗിലും നേതാക്കളും പ്രവർത്തകരും സ്വീകരണം നൽകി. അമ്പതു വർഷത്തെ സേവനത്തിന്റെ അംഗീകാരമായി എ.ഐ.സി.സി നൽകിയ പുതിയ പദവിയെ കാണുന്നെന്നും കോൺഗ്രസിന്റെ തിരിച്ച് വരവിനായി സ്ഥാനം വിനിയോഗിക്കുമെന്നും അഡ്വ. എസ്. അശോകൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ എം.പി. വിജയനാഥൻ, കെ.ജി. സജിമോൻ, സെബാസ്റ്റ്യൻ മാത്യു,​ സോയി ജോസഫ്, അഡ്വ. ആൽബർട്ട് ജോസ്,​ അലക്‌സ് തോമസ്, ജിജി അപ്രേം, ശ്യാം മനോജ്, ബെന്നി വെട്ടിമറ്റം, റോബിൻ മൈലാടി, വിനയവർദ്ധൻഘോഷ്, മൈക്കിൾ കുളപ്പുറം, റഷീദ് ഇല്ലിക്കൽ, സജി ചെമ്പകശ്ശേരി, പ്രവീൺ കാവുങ്കൽ, റൊസാരിയാ ടോം, വിഷ്ണു വണ്ണപ്പുറം,​ അഷ്രഫ് ഇടവെട്ടി, റമീസ് കൂരാപ്പിള്ളി, പി.വി. അച്ചാമ്മ, ജനീവൻ നന്ദകുമാർ, ദീപുമോൻ കണ്ണമ്പുഴ എന്നിവർ സ്വീകരണം നൽകി.