തൊടുപുഴ: ബൗദ്ധിക സ്വത്തവകാശവും പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി റിപ്പോർട്ടും എന്ന വിഷയത്തിൽ അൽ അസ്ഹർ ലോ കോളേജ് ഐ.പി. സെല്ലിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. പേറ്റൻസ് ' ൽ പ്രതിഭ സുബ്രഹ്മണ്യൻ, 'കോപ്പിറൈറ്റ്‌സി'ൽ സെന്റർ ഫോർ ഇന്റർനെറ്റ് ആന്റ് സൊസൈറ്റി സീനിയർ റിസർച്ച് അനുഭ സിൻഹ, 'കാർഷികമേഖലയും ബൗദ്ധിക സ്വത്തവകാശവും' എന്ന വിഷയത്തിൽ ശാലിനി ഭൂട്ടാനി എന്നിവർ ക്ലാസ് നയിച്ചു. മാധുരി ആനന്ദ് പ്രസംഗിച്ചു. വിൻസി മേരി വാവച്ചൻ സ്വാഗതവും ജെയ്‌സി ജോർജ്ജ് നന്ദിയും പറഞ്ഞു.