മുട്ടം: പഞ്ചായത്ത്‌ പ്രദേശത്ത് വിവിധ വാർഡുകളിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ പാഴാകുന്നു. ഏതാനും മാസങ്ങളായി ഈ അവസ്ഥയാണ് തുടരുന്നത്. വാട്ടർ അതോറിറ്റിക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. പഞ്ചായത്ത്‌ പ്രദേശത്ത് ചില സ്ഥലങ്ങളിൽ കുടിവെള്ളം വർഷങ്ങളായി ലഭിക്കുന്നില്ല എന്ന പരാതി നിലനിൽക്കുമ്പോഴാണ് കുടിവെള്ളം പാഴാകുന്നത്.