മുട്ടം: വീടിന്റെ മുറ്റത്ത് കൈ എത്തും ദൂരത്ത് താഴ്ന്ന് കിടക്കുന്ന വൈദ്യുത കമ്പി ഉയർത്തിക്കെട്ടാൻ നടപടിയില്ല. മുട്ടം - പഴയമറ്റം തിലകൻ വേട്ടോംകാട്ടിൽ, മറിയമ്മ വർക്കി തുണ്ടിയിൽ എന്നിവരുടെ വീട്ടു മുറ്റത്താണ് വൈദ്യുത കമ്പി താഴ്ന്നുകിടക്കുന്നത്. സമീപത്തെ വൈദ്യുത തൂൺ ചാഞ്ഞതാണ് കാരണം. നിരവധി തവണ കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയായില്ല. ഇതേ തുടർന്ന് മുഖ്യമന്ത്രിക്കും വൈദ്യുത മന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് വീട്ടുകാർ.