bharavahikal

തൊടുപുഴ: തൃണമൂൽ കോൺഗ്രസ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്ത് കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാമ്പത്തിക പാക്കേജ് നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കൺവീനർ രമേശൻ മുണ്ടക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കാപ്പിൽ തുളസിദാസ് മാസ്റ്റർ പ്രസംഗിച്ചു. രമേശൻ മുണ്ടക്കാട്ട് (പ്രസിഡന്റ്), കുമാർ മൂന്നാർ (വൈസ് പ്രസിഡന്റ്), കെ.എസ്.സജീവ് (ജന.സെക്രട്ടറി), പ്രദീപ് (സെക്രട്ടറി), ജോയി മാത്യു (ട്രഷറർ) എന്നിവരെക്കൂടാതെ 21 അംഗ ജില്ലാ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.